ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്തെറിഞ്ഞ് ഹൈദരാബാദ് എഫ് സി

Posted on: January 4, 2021 10:05 pm | Last updated: January 5, 2021 at 9:17 am

ബാംബൊലിം | ഐ എസ് എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ഹൈദരാബാദ് എഫ് സി. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി രണ്ടു ഗോളുകള്‍ നേടി.

ജോയല്‍ കിയാനെസ്, ജാവോ വിക്ടര്‍ എന്നിവരാണ് ഹൈദരാബാദിനായി വല കുലുക്കിയ മറ്റുള്ളവര്‍. അനിരുദ്ധ് ഥാപ്പയുടെതാണ് ചെന്നൈയില്‍ എഫ് സിയുടെ ഏക ഗോള്‍. തുടക്കം മുതലെ ചെന്നൈയുടെ പ്രതിരോധനിരയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു ഹൈദരാബാദിന്റെ പ്രകടനം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹൈദരാബാദ് സമനിലപ്പൂട്ട് പൊട്ടിച്ചു മിഡ്ഫീല്‍ഡില്‍ നിന്ന് സന്റാന ചിപ് ചെയ്ത് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ഗോളി വിശാല്‍ കൈത്തും എലി സാബിയയും ഒന്നിച്ചെത്തി. പക്ഷേ ഇരുവരുടെയും ധാരണ പിശക് മുതലെടുത്ത് ജോയല്‍ അനായാസം പന്ത് വലയിലെത്തിച്ചു.