Connect with us

Kerala

മൂന്ന് കേസുകളില്‍ എം സി ഖമറുദ്ദീന് ജാമ്യം; പുറത്തിറങ്ങാനാകില്ല

Published

|

Last Updated

കൊച്ചി | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേ തട്ടിപ്പ് കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ എം എല്‍ എക്ക് ജാ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഓരോ കേസിലും ഒരു ലക്ഷം വീതം വെട്ടിവെക്കണം. മൂന്ന് മാസത്തേക്ക് കാസര്‍കോട് ജില്ലാ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലുണ്ട്. എന്നാല്‍ നിരവധി കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഖമറുദ്ദീന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഖമറുദ്ദീന്റെ പരേില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

 

Latest