പൂട്ടിക്കിടക്കുന്ന കമ്പനിക്കുള്ളില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം നാളെ

Posted on: January 3, 2021 8:08 pm | Last updated: January 3, 2021 at 8:08 pm

തിരുവനന്തപുരം | വേളിയില്‍ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തൊഴിലാളി പ്രഫുല്‍ കുമാറിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് മുമ്പുള്ള കൊവിഡ് പരിശോധിയില്‍ പ്രഫുല്‍കുമാറിന്റെ ഫലം പോസ്റ്റീവായിരുന്നു.ഇതില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു .

തുടര്‍ന്ന് വീണ്ടും സ്രമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കായി അയച്ചു. നാളെ സ്രവഫലം വന്നതിന് ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് പ്രഫുലിനെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്. ഫാക്ടറി മാനേജുമെന്റ് പ്രഫുലിനെ അപായപ്പെടുത്തിയെന്നായിരുന്നു യൂണിയനുകളുടെ ആരോപണം. അന്വേഷണത്തില്‍ അട്ടിമറി നടത്തുന്നതിനാണ് കൊവിഡിന്റെ പേരില്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് വെക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു