സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: January 3, 2021 4:36 pm | Last updated: January 3, 2021 at 4:36 pm

തിരുവനന്തപുരം | അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.