മലപ്പുറം കോട്ടക്കലില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു

Posted on: January 3, 2021 8:45 am | Last updated: January 3, 2021 at 12:09 pm

മലപ്പുറം | മലപ്പുറം കോട്ടക്കലില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു. ത്വായിഫ് മാളിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ട് നിലകളിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല.

തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി എത്തിയ ഏഴ് അഗ്നിശമന സേനാ യൂനിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.