ഇന്ത്യ നാല് കൊവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കുന്ന ഏക രാജ്യം: പ്രകാശ് ജാവ്‌ദേക്കര്‍

Posted on: January 2, 2021 7:02 pm | Last updated: January 3, 2021 at 7:39 am

ന്യൂഡല്‍ഹി |  കൊവിഡ് 19നെ പ്രതിരോധിക്കാന്‍ നാല് വാക്‌സിനുകള്‍ ജനങ്ങള്‍
ക്കായി തയ്യാറാക്കിയ ഏക രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.

ബ്രിട്ടനില്‍ ഫൈസര്‍, ആസ്ട്രസെനക വാക്‌സിനുകള്‍ക്കും അമേരിക്കയില്‍ ഫൈസറിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്‌സിന്‍ നിര്‍മാതാക്കളുടെ അപേക്ഷ കൂടി ലഭിക്കും.അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്‌സിനുകള്‍ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഓക്‌സഫഡും ആസ്ട്രസെനകയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക്കും ഐ സി എം ആറും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവാക്‌സിനും അടക്കം ആറ് വാക്‌സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിക്കുന്നുണ്ട്.