നെയ്യാറ്റിന്‍കരയിലെ തര്‍ക്ക ഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങി; രാജന്റെ മക്കള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും

Posted on: January 2, 2021 5:22 pm | Last updated: January 2, 2021 at 5:22 pm

തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ജീവനൊടുക്കി ദമ്പതികളുടെ മക്കള്‍ക്ക് തണലായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്ക ഭൂമിയും വീടും ഉമട വസന്തയില്‍ നിന്ന് വാങ്ങിയ ബോബി ഇവിടെ മരിച്ച രാജന്റെ മക്കള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു എഗ്രിമെന്റ് എഴുതിയത്. ഇന്ന് തന്നെ രാജന്റെ മക്കള്‍ക്ക് വീടിന്റെ എഗ്രിമെന്റ് കൈമാറും. വീട് ഉടന്‍ തന്നെ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ സംരക്ഷണവും ബോബി ഏറ്റെടുക്കും. തൃശൂരിലെ ശോഭ സിറ്റിയിലുള്ള വീട്ടിലാകും അതുവരെ കുട്ടികളെ താമസിപ്പിക്കുക.

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയതെന്ന് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജന്റെ കുടുംബത്തെ സരംക്ഷിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിരവധി സംഘടനകളും കുടുംബത്തിന്റെ സംരക്ഷണത്തിനായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ബോബി നേരിട്ട് ഇടപെട്ട് കുട്ടികളുടെ അച്ചനേയും അമ്മേയയും അടക്കം ചെയ്ത സ്ഥലം തന്നെ വിലക്ക് വാങ്ങി അവര്‍ക്ക് നല്‍കിയിരിക്കുന്നത്.