തിരഞ്ഞെടുപ്പിലെ കാലുവാരല്‍; കോഴിക്കോട് ജില്ലയില്‍ മുസ്ലിം ലീഗില്‍ അച്ചടക്ക നടപടി

Posted on: January 2, 2021 4:11 pm | Last updated: January 2, 2021 at 8:06 pm

കോഴിക്കോട് | കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് മൂന്ന് നേതാക്കളെ മുസ്ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്തു. ഒരു ജില്ലാ കമ്മിറ്റി അംഗമടക്കം മൂന്ന് പേരാണ് സസ്‌പെന്‍ഡിലായത്. രണ്ട് മേഖല കമ്മിറ്റികളും പിരിച്ചുവിട്ടു. ജില്ല കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് നടപടി. കോര്‍പറേഷനലിടക്കം പാര്‍ട്ടിക്ക് വലിയ വോട്ട് ചോര്‍ച്ചയുണ്ടായതായണ് വിലയരുത്തല്‍. കുറ്റിച്ചിറ, മുഖദാര്‍ ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു. കഷ്ടിച്ച് തിരഞ്ഞെടുപ്പ് ജയിക്കുന്ന സ്ഥിതി വിശേഷമായിരുന്നു.

സസ്പെന്‍ഷന് പുറനമേ ആറ് നേതാക്കളെ പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. സമാന നടപടികള്‍ വരും ദിവസങ്ങളില്‍ മറ്റ് ജില്ലയിലേക്കും വ്യാപിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കി മുന്നോട്ട് പോവുകയെന്നതാണ് പാര്‍ട്ടി നിലപാട്.