ഒടുവില്‍ അജ്ഞാത ജെറ്റ്പാക്ക് മനുഷ്യനെ കണ്ടെത്തി ലോസ് ആഞ്ചലസിലെ പൈലറ്റ്

Posted on: December 31, 2020 2:29 pm | Last updated: December 31, 2020 at 2:29 pm

ലോസ് ആഞ്ചലസ് | ലോസ് ആഞ്ചലസിലെ ആകാശത്ത് ദുരൂഹമായുണ്ടായിരുന്ന ജെറ്റ്പാക്ക് മനുഷ്യനെ ക്യാമറയിലാക്കി പൈലറ്റ്. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസ് വിമാനത്താവളത്തിന് ചുറ്റും ജെറ്റ്പാക്ക് മനുഷ്യന്‍ പറന്നുനടക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തെളിവ് കൊണ്ടുവരാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല.

3,000 അടി ഉയരെ പറക്കുന്ന ജെറ്റ്പാക്ക് മനുഷ്യനെ ആഗസ്റ്റിലാണ് ആദ്യം കണ്ടതായി റിപ്പോര്‍ട്ട് വന്നത്. പിന്നീട് ഒക്ടോബറിലും ഇതേ വാര്‍ത്തകളുണ്ടായി. ഇത്തവണ ആറായിരം അടി ഉയരത്തിലായിരുന്നു പറക്കല്‍.

ഒടുവില്‍ പഠനത്തിന് ഉപയോഗിക്കുന്ന വിമാനത്തിലെ പൈലറ്റാണ് ഡിസംബര്‍ 21ന് ജെറ്റ്പാക്ക് മനുഷ്യന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ എടുത്തത്. ആകാശത്ത് പറക്കുന്ന അജ്ഞാത വസ്തുവെന്ന നിലക്കാണ് പൈലറ്റ് വീഡിയോയെടുത്തത്. എന്നാല്‍, ജെറ്റ്പാക്ക് മനുഷ്യനാണെന്ന് പിന്നീട് മനസ്സിലാകുകയായിരുന്നു. വീഡിയോ കാണാം:

ALSO READ  ലോകത്തെ ഏറ്റവും നീളം കൂടിയ കൗമാരക്കാരനെ അറിയാം