Connect with us

Kasargod

ഔഫ് വധം: പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് നേതാവ്, സഹായത്തിന് ലീഗ് നേതാക്കള്‍; ഇതെന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയ

Published

|

Last Updated

എസ് വൈ എസ് പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാൻ ഔഫിനെ  കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് അഭിഭാഷക സംഘടനയുടെ സംസ്ഥാന സെക്രട്ടറി. പ്രതികളുടെ ഇടതും വലതും നിന്ന് വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയതും വക്കാലത്തിലെ ഒപ്പ് അറ്റസ്റ്റ് ചെയ്തതും ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവും ജില്ലാ നേതാവും. അഡ്വ. സി ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്.

ഈ കേസില്‍ പ്രതികളെ ലീഗ് സഹായിക്കില്ല എന്ന് മുനവ്വറലി തങ്ങളുടെ പ്രസ്താവനയുടെ മഷി ഉണങ്ങും മുമ്പാണ് ഇത്. ഈ ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്നവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസിറ്റിന്റെ പൂര്‍ണരൂപം:

ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1414 /20 . ഔഫ് അബ്ദുൾ റഹിമാനെ ഒറ്റക്കുത്തിനു ലീഗു ക്രിമിനലുകൾ കൊലപ്പെടുത്തിയ കേസാണ്.

ഇന്നു ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന മൂന്നു ലീഗ് നേതാക്കളെയും പോലീസിന്റെ ഹർജി പ്രകാരം ബഹു ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

 

പ്രതികൾക്കു വേണ്ടി ഹാജരായത് കോൺഗ്രസിന്റെ അഭിഭാഷക സംഘടനയുടെ സംസ്ഥാന സെക്രട്ടറി തന്നെ. പ്രതികളുടെ ഇടതും വലതും നിന്നു വക്കാലത്തിൽ ഒപ്പിട്ടു വാങ്ങിയതും വക്കാലത്തിലെ ഒപ്പ് അറ്റസ്റ്റ് ചെയ്തതും ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവും ജില്ലാ നേതാവും.

 

മൂന്നു പേരെയും 5 ദിവസം പോലീസ് കസ്റ്റഡിൽ വിട്ടു.
ഈ കേസിൽ പ്രതികളെ ലീഗ് സഹായിക്കില്ല എന്നു മുനവ്വറി തങ്ങളുടെ പ്രസ്താവനയുടെ മഷി ഉണങ്ങിയിട്ടില്ല.

ഈ ക്രിമിനലുകൾക്കു കുട പിടിക്കുന്നവർ എന്തു സന്ദേശമാണ് നൽകുന്നത് ?

Edit:
പ്രതിയുടെ രാഷ്ട്രീയം നോക്കിയല്ല വക്കാലത്ത് എടുക്കുക എന്നത് ലളിതമായ ഒരു യുക്തിയാണ്. അഭിഭാഷകരെ സംബന്ധിച്ച് അയാളെ സമീപിക്കുന്ന ഏത് കേസും സ്വീകരിക്കാം . എന്നാൽ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മാത്രം ഒരാളെ തീർത്ത പ്രതികളുടെ വക്കാലത്ത് പൊതു രംഗത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഉന്നതർ സ്വീകരിക്കുന്നതും പ്രതികൾക്കു ഒത്താശക്കാരായി രാഷ്ട്രീയക്കാരായ അഭിഭാഷകർ വന്നു നിൽക്കുന്നതും കേവല യുക്തിക്കപ്പുറം നൈതിക കൂടി ചേർന്ന ഇടപാടാണ്.