Kerala
ദമ്പതികളുടെ മരണം; മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം- ചെന്നിത്തല

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ വിശദമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറും പ്രതിനിധികളും കറച്ചുകൂടെ സഹാനുഭൂതിയോടെ പെരുമാറണം. കുറച്ചുകൂടി കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു. ഭര്‍ത്താവിനു പുറമെ ഇന്ന് ഭാര്യയും മരിച്ചു. കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. നിയമങ്ങള്‍ നടപ്പിലാക്കാനുള്ളതു തന്നെയാണ്. പക്ഷേ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തി വേണം ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടത്.
ചോറ് ഉണ്ണാനിരുന്ന പിതാവിന്റെ ഷര്‍ട്ടിനു പിടിച്ചു വലിച്ച് വെളിയിലിറക്കി എത്രയും പെട്ടെന്ന് കുടിയൊഴിഞ്ഞു പോകണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് മകന്‍ രാഹുല്‍രാജ് മാധ്യമങ്ങളോട് പറഞ്ഞത്. അര മണിക്കൂര്‍ സാവകാശം ചോദിച്ചിട്ടും ഉദ്യോഗസ്ഥര്‍ അത് നല്‍കിയില്ലെന്ന് മകന്‍ പറയുന്നു.
കൊവിഡ് മൂലവും മറ്റു പലകാരണങ്ങളായും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയും. ഇനിയൊരിക്കലും ഇത്തരം ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നിര്‍ദേശം വേണമെന്നും ചെന്നിത്തല പറ#്ഞു.