Kerala
കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊടുവള്ളി | കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ് (44), പറേമടക്കുമ്മല്‍ ശശി (45) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന സുഹൃത്ത് വള്ളിയാട്ടുമ്മല്‍ ശശി ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സന്തോഷ് ഉച്ചയോടെയും ശശി വൈകീട്ട് നാലുമണിയോടെയുമാണ് മരിച്ചത്.
പ്രദേശത്ത് സുരക്ഷ സംവിധാനമൊരുക്കാതെ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രവൃത്തി നടക്കുന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.
---- facebook comment plugin here -----