Kerala
ഭരണം കിട്ടിയില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാണോ പോകുക? പരിഹാസവുമായി മന്ത്രി ജലീല്‍

തിരുവനന്തപുരം | 2021ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോകുകയെന്ന പരിഹാസവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. ലോക്‌സഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ലീഗ് തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
യു ഡി എഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ജലീല്‍ ചോദിച്ചു. പടച്ചനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിര് വേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമെന്നും കാത്തിരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.
ഫേസ്ബുക്കിലാണ് തന്റെ അഭിപ്രായം മന്ത്രി പങ്കുവെച്ചത്.
---- facebook comment plugin here -----