Connect with us

Kerala

ഗവര്‍ണര്‍ സൃഷ്ടിച്ചത് അസാധാരണ സാഹചര്യമെന്ന് കൃഷി മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ തള്ളിയതിലൂടെ ഗവര്‍ണര്‍ സൃഷ്ടിച്ചത് അസാധാരണ സാഹചര്യമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ ഒരു കാരണവശാലും തള്ളിക്കളയരുത്. ഏത് സാഹചര്യത്തിലും അനുമതി നല്‍കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ നിയസഭകളിലൂടെയാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കിയത്. നിയമങ്ങള്‍ക്കെതിരെയുള്ള അഭിപ്രായം പറയാന്‍ നിയമസഭകളെയാണ് അവര്‍ തിരഞ്ഞെടുത്തത്. നിയമസഭ ചേരുന്നത് സര്‍ക്കാറിന്റെ അവകാശമാണ്. അഞ്ച് മണിവരെ അനുമതി തരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചു.

ഇതുവരെ ഉണ്ടാകാത്തതാണിത്. നിയമസഭ പ്രവര്‍ത്തിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest