Kerala
ദേശീയ പതാകയേന്തി സി പി എം, ജയ് ശ്രീറാം വിളികളുമായി ബി ജെ പി; പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം

പാലക്കാട് | ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം. സത്യപ്രതിജ്ഞാ ദിനമായ ഇന്ന് ദേശീയപതാകയുമായി സി പി എം പ്രവര്‍ത്തകരും ജയ് ശ്രീറാം വിളികളുമായി ബി ജെ പി പ്രവര്‍ത്തകരും നഗരസഭ കവാടത്തിന് മുന്നില്‍ അണിനിരന്നതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞപ്പോള്‍ സി പി എം അംഗങ്ങള്‍ നഗരസഭക്കുള്ളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് ദേശീയപതാകയുമായി ഇടത് അംഗങ്ങളും ജയ് ശ്രീറാം മുഴക്കി ബി ജെ പിക്കാരും പുറത്തിറങ്ങുകയായിരുന്നു.
പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചു. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ നഗരസഭക്ക് പുറത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----