Kerala
കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ബദല്‍ നിയമം; ബുധനാഴ്ച നിയമസഭാ സമ്മേളനം ചേരും

തിരുവനന്തപുരം | കാര്‍ഷിക നിയമ ഭേദഗതിക്കെതിര പഞ്ചാബ് മോഡല്‍ ബദല്‍ നിയമം കൊണ്ടുവരുന്നതിന്റെ സാധ്യത തേടി കേരളം. പരിഷ്‌ക്കരിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ബുധനാഴ്ച നിയമസഭ സമ്മേളനം ചേരും. സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭാ യോഗം ശിപാര്‍ശ നല്‍കി. ബദല്‍ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കുന്നതിന് കൃഷി വകുപ്പ് ഉപസമിതിയെ നിയോഗിച്ചു.
താങ്ങുവില നില നിര്‍ത്തിക്കൊണ്ടുള്ളതാകും ബദല്‍ നിയമം. ഒരുമണിക്കൂര്‍ നീളുന്ന സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാകും സംസാരിക്കുക.
---- facebook comment plugin here -----