National
തൃണമൂല്‍ കോണ്‍ഗ്രസില്‍ അവശേഷിക്കുക മമത മാത്രം: അമിത് ഷാ

കൊല്‍ക്കത്ത | തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി മാത്രമായിരിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എന്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഇത്രയധികം ആള്‍ക്കാര്‍ പുറത്തുപോകുന്നത്?. മമത ബാനര്‍ജിയുടെ ദുര്‍ഭരണവും അഴിമതിയും സ്വജനപക്ഷപാതവും തന്നെയാണ് ഇതിന് കാരണമെന്നും അമിത് ഷാ പറഞ്ഞു. മിഡ്‌നാപ്പൂരിലെ ബി ജെ പി റാലിയില്‍ സുവേന്ദു അധികാരി അടക്കമുള്ള തൃണമൂല്‍ നേതാക്കളെ സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുവേന്ദ്ു അധികാരി അടക്കമുള്ളവരുടെ പാര്‍ട്ടി മാറ്റം ഒരു തുടക്കം മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.
നിങ്ങള്‍ മൂന്ന് ദശാബ്ദം കോണ്‍ഗ്രസിനും 27 വര്‍ഷം കമ്മ്യൂണിസ്റ്റുകാര്‍ക്കും പത്ത് വര്‍ഷം മമതക്കും അവസരം നല്‍കി. അഞ്ച് വര്‍ഷം ബി ജെപിക്ക് നിങ്ങല്‍ തന്നാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.