National
കര്‍ഷക സമരത്തിന് കരുത്തേകാന്‍ ആയിരം കിലോമീറ്റര്‍ സൈക്കിളില്‍ താണ്ടി വയോധികന്‍

ന്യൂഡല്‍ഹി | പ്രായം പോരട്ട വീര്യമുള്ള മനസ്സിനെ തളര്‍ത്തില്ല. ബിഹാറില്‍ നിന്നുള്ള ഒരു വയോധികന്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിമയത്തിനെതിരെ പോരാടാനെത്തിയത് ആയിരം കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്. ബിഹാറിലെ സിവാന്‍ സ്വദേശിയായ 60കാരനായ സത്യദേവ് മാജ്ജിയാണ് കര്‍ഷക പോരാട്ടത്തിന് വീര്യമേകാന്‍ ഡല്‍ഹി അതിര്‍ത്തിലെത്തിയത്. തുടര്‍ച്ചയായി 11 ദിവസം സൈക്കിള്‍ ചവിട്ടിയാണ് മാജ്ജി സമര മുഖത്തിയത്. ജനദ്രോഹ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ താന്‍ മടങ്ങി പോകില്ലെന്നും മാജ്ജി വ്യക്തമാക്കി.
കഴിഞ്ഞ നവംബര്‍ 26ന് തുടങ്ങിയ കര്‍ഷക സമരം ഒട്ടുംവീര്യം ചോരാതെ ഇപ്പോഴും കരുത്തോടെ തുടരുകയാണ്. ഓരോ ദിവസവും ആയിരങ്ങളാണ് സരത്തിന്റെ ഭാഗമാകാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തുന്നത്. സമരം പരിഹരിക്കപ്പെടുന്നതിനായി കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടന പ്രതിനിധികളുമായി പലപ്രാവശ്യം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കേന്ദ്രം മുന്നോട്ടു വച്ച ഉപാധികള്‍ അംഗീകരിക്കുവാന്‍ കര്‍ഷകര്‍ തയാറായിട്ടില്ല. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.