Connect with us

National

കൊവിഡിന് പിന്നാലെ അപൂര്‍വ്വ ഫംഗസ് രോഗവും രാജ്യത്ത് പടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്ക് പിന്നാലെ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഒരു ഫംഗസ് രോഗവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ മാത്രം 44 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒമ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും മുംബൈയിലും ഏതാനും മ്യൂക്കോര്‍മൈക്കോസിസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡില്‍ നിന്ന് മുക്തരായിക്കൊണ്ടിരിക്കുന്നവരിലാണ് ഈ രോഗം ഏറെയും കണ്ടുവരുന്നതെന്നത്.

ആശങ്കക്കിടയാക്കുന്നു. ആരോഗ്യപ്രശ്‌നമുള്ളവരിലും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലുമാണ് മ്യൂക്കോമികോസിസ് പ്രധാനമായും ബാധിക്കുന്നത്. പ്രമേഹവും ആരോഗ്യപ്രശ്‌നവുമുള്ള ആളുകള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുണ്ട്. അഹമ്മദാബാദില്‍ മ്യൂക്കോമൈക്കോസിസുമായി സിവില്‍ ആശുപത്രിയിലെത്തിയ ഭൂരിഭാഗം രോഗികള്‍ക്കും പ്രമേഹമുണ്ടായിരുന്നു, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു ഇവര്‍.

മൂക്കില്‍ നിന്ന് ആരംഭിച്ച് അണുബാധ കണ്ണുകളിലേക്ക് വ്യാപിക്കുന്ന തരത്തിലാണ് ഈ രോഗം ഏറെയും കണ്ടുവരുന്നത്. അണുബാധ പടരുമ്പോള്‍, ഇത് കണ്ണിന്റെ പ്യൂപ്പിളിന് ചുറ്റുമുള്ള പേശികളെ തളര്‍ത്തുന്നു, ഇത് അന്ധതയിലേക്ക് നയിക്കാന്‍ കാരണമാകും. ഫംഗസ് അണുബാധ തലച്ചോറിലേക്ക് പടരുകയാണെങ്കില്‍, രോഗിക്ക് മെനിഞ്ചൈറ്റിസ് ബാധിക്കും. മൂക്കില്‍ നീര്‍വീക്കം അല്ലെങ്കില്‍ കാഴ്ചശക്തി മങ്ങുക എന്നിവയാണ് ലക്ഷണങ്ങള്‍. പട്ടന്നുള്ള രോഗനിര്‍ണയത്തിലും ചികിത്സയിലും രോഗിയെ സുഖപ്പെടുത്താന്‍ കഴിയുമെങ്കിലും ഈ രോഗം മാരകമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്.

---- facebook comment plugin here -----

Latest