Saudi Arabia
സഊദിയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ മൂന്ന് ദിവസത്തിനുള്ളില്‍ നല്‍കി തുടങ്ങും

റിയാദ് | കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധ വാക്‌സിന്‍ സഊദിയില്‍ ബുധനാഴ്ച്ച എത്തിച്ചേരുന്നതോടെ
വാക്സിന്‍ വിതരണം മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് സഊദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബിയ പറഞ്ഞു. പ്രാദേശിക അറബ് ചാനലായ അല്‍ അറേബ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.. വാക്സിന്‍ എടുക്കുന്നതിനായി ഓണ്‍ലൈന്‍ ആപ്പായ “സ്വിഹത്തി” വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു .
ബുധനാഴ്ച വരെ വാക്‌സിന്‍ എടുക്കാന്‍ 1,50,000 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .നേരത്തെ പ്രതിരോധ വാക്സിന്റെ സൂക്ഷ്മ പരിശോധനകള്‍ പൂര്‍ത്തിയായതയോടെ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയത്തിന് അനുമതി നല്‍കിയിരുന്നു. കൊവിഡ് വാക്‌സിന്‍ രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കം എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ചികിത്സയും സൗജന്യമായായിരുന്നു .
മൂന്ന് ഘട്ടങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നത് .ആദ്യ ഘട്ടത്തില്‍ 65 വയസ് പിന്നിട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് നല്‍കുക. ഇവരില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ , പൊണ്ണത്തടിയുള്ളവര്‍, വിട്ടുമാറാത്ത സ്ഥിരം രോഗം ബാധിച്ചവര്‍, നേരത്തെ പക്ഷാഘാതം പിടിപെട്ടവര്‍, ആസ്തമ, പ്രമേഹം, വൃക്ക രോഗം, ഹൃദ്രോഗം ,കാന്‍സര്‍ ബാധിച്ചവര്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുക. രണ്ടാം ഘട്ടത്തില്‍ അമ്പത് വയസിന് മുകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, മേല്പറഞ്ഞ ഏതെങ്കിലും രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക. മൂന്നാം ഘട്ടത്തിലാണ് രാജ്യത്തെ എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നത് . രണ്ട് ഡോസുകളായിട്ടാണ് വാക്സിന്‍ നല്‍കുന്നത്. ആദ്യ കുത്തിവെപ്പ് നടത്തി ഇരുപത് ദിവസം കഴിഞ്ഞ ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി
റിയാദ് , ജിദ്ദ, ദമാം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വാക്‌സീന്‍ സൂക്ഷിക്കാന്‍ പ്രത്യേക ശീതീകരണ സംവിധാനവും സജ്ജമാക്കിയി കഴിഞ്ഞിട്ടുണ്ട് .വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസര്‍റുമായി സഊദി അറേബ്യ നേരത്തേ കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതോടെ പശ്ചിമേഷ്യയില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സഊദിയും ഇടം നേടി കഴിഞ്ഞിട്ടുണ്ട്
രാജ്യത്തെ സ്വദേശികളോടും വിദേശികളോടും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനും ,വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മന്ത്രാലയംപറഞ്ഞു