Kerala
മലപ്പുറത്ത് 22വരെ നിരോധനാജ്ഞ

മലപ്പുറം | ബുധനാഴ്ച തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ മലപ്പുറം ജില്ലയില്‍ ഈ മാസം 22 വരെ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയാണ് നിരോധനാജ്ഞ. ഇതിന്റെ ഭാഗമായി രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍ മുതലായവ നിരോധിച്ചു.
രാത്രി എട്ടിനു ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല. തുറന്ന വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സെറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല. പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ലെന്നും കലക്ടര്‍ നിര്‍ദേശിച്ചു
---- facebook comment plugin here -----