Connect with us

Kerala

കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസ്; സി സി ടി വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

Published

|

Last Updated

തിരുവനന്തപുരം | സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ചു കൊല്ലപ്പെടുത്തിയ കേസില്‍ സി സി ടി വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. പോലീസ് തെളിവായി നല്‍കിയ രണ്ടു സി ഡികള്‍ നല്‍കണമെന്ന് കേസിലെ പ്രതിയും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, രേഖകള്‍ പ്രതിക്കു നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഇന്ന് എതിര്‍ത്തു.

ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കുന്നതിന് നിയമപരമായി സാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിഷയത്തില്‍ ഈ മാസം 30ന് കോടതി തീരുമാനം പറയും.

Latest