Connect with us

Kerala

ജമാഅത്തെ ഇസ്ലാമിയെ ചൊല്ലി മുരളീധരനും മുല്ലപ്പള്ളിയും നേര്‍ക്കുനേര്‍

Published

|

Last Updated

കോഴിക്കോട് |  തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസില്‍ പോര് ശക്തമാകുന്നു. ഒരേ ജില്ലയില്‍ ഒരേ ദിവസം വിത്യസ്ത അഭിപ്രായങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമി മതേതരമാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ എ ഐ സി സിക്ക് അത്തരം ഒരു അഭിപ്രായം ഇല്ലെന്നാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ പ്രാദേശിക നീക്കുപോക്ക് യു ഡി എഫിന് നേട്ടമുണ്ടാക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതേതര പാര്‍ട്ടിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ അവര്‍ നയം മാറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പു മുതല്‍ അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുരളീധരന്‍ പറഞ്ഞു. മുക്കത്തെ വെല്‍ഫെയര്‍ സഖ്യത്തെ എതിര്‍ത്ത മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ട തീരുമാനം അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. മുക്കത്തെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉള്ളവയാണെന്നും മുരളീധരന്‍ അറിയിച്ചു.കണ്ണൂരിലും കോഴിക്കോട്ടെ ഉള്‍ദേശക്കളിലും സി പി എം, യു ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. ഇടതുമുന്നണി ഇതെല്ലാം പരാജയഭീതിയില്‍ ചെയ്യുന്നതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുരളീധരന്റെ എല്ലാ നിലപാടുകളും തള്ളുന്ന അഭിപ്രായമാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയത്. വെല്‍ഫെയര്‍ സംഖ്യം പാര്‍ട്ടി ആലോചിട്ട് എടുത്ത തീരുമാനമല്ല. കെ പി സി സി പ്രസിഡന്റായ തന്റെ അറിവോടെ അത്തരം ഒരു സഖ്യമോ, നീക്ക്‌പോക്കോ ഉണ്ടാക്കിയിട്ടില്ല. ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയാണെന്ന അഭിപ്രായം എ ഐ സി സിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. മുക്കത്ത് വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്ത മൂന്ന് പേരെ കോഴിക്കോട് ഡി സി സി പ്രസിഡന്റ് പുറത്താക്കിയത് സംബന്ധിചച്ച ചോദ്യത്തിന് പാര്‍ട്ടി ഇത് പരിശോധിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെ മുരളീധരന്റെ വിരുദ്ധ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന് മുരളീധരനെ പോലെ ഒരു മുതിര്‍ന്ന നേതാവിന് മറുപടി പറയാന്‍ താനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.