Connect with us

Oddnews

ഡോക്ടർമാർ മസ്തിഷ്ക ശസ്ത്രക്രിയ നടത്തുമ്പോൾ കീബോർഡ് വായിച്ച് രോഗി

Published

|

Last Updated

ഗ്വാളിയോര്‍ | പാട്ടുംപാടിയൊരു ശസ്ത്രക്രിയ. സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ അതിപ്രധാന ശസ്ത്രക്രിയ നടന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍. സംഗീതത്തിന് ഉടമ രോഗി തന്നെയാണെന്നതാണ് ഏറെ കൗതുകം.

മസ്തിഷ്‌ക മുഴ നീക്കം ചെയ്യുന്ന അതിപ്രധാന ശസ്ത്രക്രിയ തലയില്‍ നടക്കുമ്പോഴായിരുന്നു ഒമ്പത് വയസ്സുകാരിയായ സൗമ്യ കീബോര്‍ഡില്‍ കൈവിരലുകള്‍ ചലിപ്പിച്ച് ഓപറേഷന്‍ തിയേറ്ററിനെ സംഗീതസാന്ദ്രമാക്കിയത്. ഗ്വാളിയോറിലെ ബിംറ് ആശുപത്രിയാണ് ഈ അപൂര്‍വ അനുഭവത്തിന് വേദിയായത്. ശസ്ത്രക്രിയ നടക്കുമ്പോള്‍ സൗമ്യ സ്വബോധത്തോടെ കിടക്കുകയായിരുന്നു.

മസ്തിഷ്‌കത്തിലെ മറ്റ് ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ മേജര്‍ ഓപറേഷന്‍ നടത്താന്‍ സാധിക്കില്ലെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. എന്നാല്‍, ബോധം കെടുത്താതെയുള്ള (എവേക് ക്രാണിയോട്ടമി) ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. കീബോര്‍ഡ് വായനയില്‍ ഏറെ കമ്പമാണ് സൗമ്യക്കുണ്ടായിരുന്നത്.

തലയില്‍ ശസ്ത്രക്രിയ നടത്തുന്ന ഭാഗത്ത് മാത്രമാണ് അനസ്‌തേഷ്യ നല്‍കിയത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ മുഴ വിജയകരമായി നീക്കം ചെയ്തു. നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് സൗമ്യ ആശുപത്രി വിട്ടു.

Latest