Ongoing News
ജയത്തിനായി ദാഹിച്ച് ബ്ലാസ്റ്റേഴ്‌സ്; ഏറ്റുമുട്ടേണ്ടത് കരുത്തരായ ബെംഗളൂരുവിനോട്

മഡ്ഗാവ് | ഐ എസ് എല്ലില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടിട്ടും ഒരു ജയം പോലുമില്ലാതെ ആരാധകരുടെ ഹൃദയം തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് കരുത്തരായ ബെംഗളൂരു എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന് ഏറ്റുമുട്ടാനുള്ളത്. ബെംഗളൂരുവിനെ പിടിച്ചുകെട്ടുകയെങ്കിലും ചെയ്തില്ലെങ്കില്‍ അവശേഷിക്കുന്ന ആരാധകരും ടീമിനെ വിട്ടുപോകുമെന്നതാണ് നില. നാലു കളികളില്‍ നിന്ന് ഒരു ജയവും മൂന്നു സമനിലയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബെംഗളൂരു. ഇതുവരെ രണ്ടു തോല്‍വിയും രണ്ട് സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. കഴിഞ്ഞ കളികളിലേതു പോലെയാണ് പ്രകടനമെങ്കില്‍ ടീമിന്റെ കാര്യം പോക്കാണ്.
നായകന്‍ സെര്‍ജിയോ സിഡോഞ്ച പരുക്കേറ്റ് നാട്ടിലേക്കു മടങ്ങുകയും പ്രതിരോധ നിരയിലെ ശക്തിദുര്‍ഗമായ കോസ്റ്റ നമോയ്‌നെസു ചുവപ്പു കാര്‍ഡ് കണ്ട് പുറത്താണെന്നതും ബ്ലാസ്റ്റേഴ്‌സിനെ ഒന്നുകൂടി ദുര്‍ബലമാക്കിയിട്ടുണ്ട്.
അമ്പേ പരാജയപ്പെട്ട മുന്‍ സീസണുകളിലെല്ലാം ഇതിലും മുമ്പേ ഒരു ജയമെങ്കിലും എത്തിയിരുന്നു.