Kerala
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐക്ക് പോലീസിന്റെ കത്ത്

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐക്ക് കത്ത് നല്‍കി കേരളാ പോലീസ്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ തന്നെയാണ് ആവശ്യമുന്നയിച്ച് സി ബി ഐ ഡയറക്ടര്‍ക്ക് കത്തയച്ചത്. 2000 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടന്ന കേസ് സി ബി ഐക്ക് കൈമാറിക്കൊണ്ട് ഒരുമാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല.
നിക്ഷേപകരുടെ ആശങ്ക, പോാലീസ് നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----