National
പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം; ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയില്‍. നിയമ പരിഷ്‌ക്കാരം കര്‍ഷകര്‍ക്ക് കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹരജിയില്‍ പറയുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കും വരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിന്‍ തടയലും ഹൈവേ ഉപരോധവും ഉള്‍പ്പെടെ സമരം ശക്തമാക്കാനാണ് തീരുമാനം.
അതിനിടെ, കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടു.
നേരത്തെ, കര്‍ഷകരെ പ്രധാന മന്ത്രി നരേന്ദ്ര മോദി വീണ്ടും ചര്‍ച്ചക്ക് വിളിച്ചിരുന്നു. കര്‍ഷകരുമായി ഏത് സമയത്തും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്നും കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം മനസ്സിലാക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.