Connect with us

Techno

അറുപതിനായിരം രൂപക്കൊരു ഹെഡ്‌ഫോണ്‍; ആപ്പിള്‍ എയര്‍പോഡ്‌സ് മാക്‌സ് ഇന്ത്യയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ആപ്പിള്‍ എയര്‍പോഡ്‌സ് മാക്‌സ് ഓവര്‍ ഇയര്‍ ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തി. ഡിസംബര്‍ 15 മുതലാണ് ഈ വയര്‍ലെസ്സ് ഹെഡ്‌ഫോണിന്റെ വിതരണം ആരംഭിക്കുക. പിങ്ക്, പച്ച, നീല, സ്‌പേസ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകും.

59,900 രൂപയാണ് ഇന്ത്യയിലെ വില. പ്രത്യേകം തയ്യാറാക്കിയ സ്മാര്‍ട്ട് കെയ്‌സിലാണ് എയര്‍പോഡ് ഉപഭോക്താക്കളുടെ കൈകളിലെത്തുക. ഫ്ളാപ് ഓപണ്‍ കവര്‍, ലൈറ്റനിംഗ്, ചാര്‍ജ് ചെയ്യാന്‍ യു എസ് ബി- സി കേബ്ള്‍ തുടങ്ങിയവയുണ്ടാകും.

ഉയര്‍ന്ന ഗുണമേന്മയുള്ള ശബ്ദമാണ് ആപ്പിളിന്റെ ഈ ആദ്യ ഓവര്‍ ഇയര്‍ ഹെഡ്‌ഫോണില്‍ അവകാശപ്പെടുന്നത്. പ്രത്യേകം സസ്‌പെന്‍ഷന്‍ സംവിധാനവുമായി അലുമിനിയം ഇയര്‍കപ്പുകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം മികച്ച അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് ആപ്പിള്‍ പറയുന്നത്.