Connect with us

Kerala

സംസ്ഥാനത്ത് ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിംഗ്

Published

|

Last Updated

തിരുവനന്തപുരം |  ആദ്യഘട്ട തദ്ദേശ തിരഞ്ഞെുപ്പ് നടക്കുന്ന അഞ്ച് തെക്കന്‍ ജില്ലകളില്‍ ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിംഗ്. 11.18 ശതമാനം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 11.96 ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. കുറവ് പോളിംഗ് തിരുവനന്തപുരം ജില്ലയിലാണ്. 11 ശതമാനമാണ് ഇവിടത്തെ പോളിംഗ്. എന്നാല്‍ തിരുവനന്തപുരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിന് സമാനമായ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടുക്കിയില്‍ 11.29, കൊല്ലം 11.39, ആലപ്പുഴ 11.80 ശതമാനമാണ് പോളിംഗ്. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് തടസ്സപ്പെട്ടു. ഇത് പരിഹരസിച്ച് ഇവിടങ്ങളിലും വോട്ടിംഗ് ആരംഭിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിംഗ്.
പോളിങ് ബുത്തിലെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കണം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പുതീയതിക്ക് ആറുമാസംമുന്‍പുവരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും വോട്ടിംഗിന്റെ അവസാന മണിക്കൂറില്‍ പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി പി പി ഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാം. ആരോഗ്യവകുപ്പിനെയും വരണാധികാരിയെയും വോട്ടുചെയ്യുന്ന കാര്യം അറിയിക്കണം. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വോട്ടുചെയ്യാനാവൂ.

---- facebook comment plugin here -----