Connect with us

Business

FACT CHECK: 2000 നോട്ടിന്റെ വിതരണം റിസര്‍വ് ബേങ്ക് പൂര്‍ണമായും അവസാനിപ്പിച്ചുവോ?

Published

|

Last Updated

മുംബൈ | രണ്ടായിരം നോട്ടിന്റെ വിതരണം റിസര്‍വ് ബേങ്ക് പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. ഇതിനെ തുടര്‍ന്ന് ഇനി മുതല്‍ 100, 200, 500 എന്നീ നോട്ടുകള്‍ മാത്രമാണ് എ ടി എമ്മുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കൂവെന്നും പ്രചാരണമുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: വൃഠ കേസരി എന്ന മറാഠി വാര്‍ത്താ പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ വായിക്കാം: ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ എ ടി എമ്മുകളില്‍ ലഭിക്കുകയില്ല. രണ്ടായിരം നോട്ട് അച്ചടിക്കുന്നത് റിസര്‍വ് ബേങ്ക് അവസാനിപ്പിച്ചിരിക്കുന്നു. എ ടി എമ്മുകളില്‍ നിന്ന് രണ്ടായിരം നോട്ടിന് വേണ്ട കാലിബറുകള്‍ ബേങ്കുകള്‍ ഒഴിവാക്കുന്നുണ്ട്. 100, 200, 500 നോട്ടുകള്‍ മാത്രമേ എ ടി എമ്മില്‍ നിറക്കൂവെന്ന് ബേങ്കുകള്‍ പറയുന്നത്.

യാഥാര്‍ഥ്യം: വന്‍വാര്‍ത്തയാകേണ്ടിയിരുന്ന രണ്ടായിരം നോട്ട് പിന്‍വലിക്കല്‍ തീരുമാനം പക്ഷേ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. റിസര്‍വ് ബേങ്കോ കേന്ദ്ര സര്‍ക്കാറോ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, 2018 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെ 2000ന്റെ ഒരു നോട്ട് പോലും അച്ചടിച്ചില്ലെന്ന് നേരത്തേ വിവരാവകാശ മറുപടിയില്‍ റിസര്‍വ് ബേങ്ക് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് അവസാനം വരെ 27,398 ലക്ഷം രണ്ടായിരത്തിന്റെ നോട്ടുകളാണ് രാജ്യത്തുള്ളത്.