Connect with us

National

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈ മാസം എട്ട് മുതല്‍ ട്രക്കുകള്‍ പണിമുടക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഉത്തരേന്ത്യയിലെ ട്രക്കുകളും ഡിസംബര്‍ എട്ട് മുതല്‍ പണിമുടക്കും. ഒരു കോടി ട്രക്ക് ഉടമകള്‍ അംഗങ്ങളായുള്ള ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് (എഐഎംടിസി)പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസ് കര്‍ഷക സമരത്തോടൊപ്പം ട്രക്കുകളും കൂടി സര്‍വിസ് നിര്‍ത്തിയാല്‍ അത് ഉത്തരേന്ത്യയിലെ ചരക്ക് നീക്കത്തെ ഏറെ ബാധിക്കും

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരൊറ്റ ചരക്കുലോറിയും ഓടില്ല. ഉത്തരേന്ത്യയിലെ മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവെക്കുമെന്ന് എ ഐ എം ടി സി പ്രസിഡന്റ് കുല്‍താരന്‍ സിങ് അത്‌വാല്‍ പറഞ്ഞു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ ട്രക്ക് സര്‍വിസാണ് നിലക്കുക.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ് കാലമാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest