Connect with us

Fact Check

FACT CHECK: ഹൈദരാബാദ് തിരഞ്ഞെടുപ്പില്‍ രഹസ്യ ധാരണക്ക് ഉവൈസിയും സ്മൃതി ഇറാനിയും ചര്‍ച്ച നടത്തിയോ?

Published

|

Last Updated

ഹൈദരാബാദ് | ഹൈദരാബാദ് ഗ്രേറ്റര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എ ഐ എം ഐ എമ്മും ബി ജെ പിയും രഹസ്യ ധാരണയെന്ന് പ്രചാരണം. ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയും അസദുദ്ദീന്‍ ഉവൈസിയും രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും സംസാരിക്കുന്ന ഫോട്ടോയും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: സാമൂഹിക മാധ്യമങ്ങളിലെ ഒരു പ്രചാരണം ഇങ്ങനെ വായിക്കാം. ഉവൈസി സ്മൃതി ഇറാനിയുമായി ചര്‍ച്ച നടത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ഉവൈസി ജനങ്ങളോട് ആവശ്യപ്പെടുന്നു. ചില വിഡ്ഢികള്‍ കരുതുന്നത് മുസ്ലിംകളുടെ രക്ഷകനാണ് ഉവൈസി എന്നാണ്.

യാഥാര്‍ഥ്യം: പ്രചരിക്കുന്ന ഫോട്ടോ 2016 ആഗസ്റ്റിലെതാണ്. മഹാരാഷ്ട്രയിലെയും രാജ്യത്ത് മറ്റ് സ്ഥലങ്ങളിലെയും നൂല്‍നൂല്‍പ്പ് മേഖല നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്‍കിയതിന്റെ ഫോട്ടോയാണിത്. ഉവൈസി തന്നെ ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മാത്രമല്ല ഈ മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്മൃതി ഇറാനി വിളിച്ച യോഗത്തില്‍ ഉവൈസി പങ്കെടുക്കുകയും ചെയ്തിരുന്നു.