Connect with us

National

കര്‍ഷകരുമായി കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയം; പ്രക്ഷോഭം തുടരും

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരത്തിലുള്ള കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മറ്റന്നാള്‍ വീണ്ടും ചര്‍ച്ച നടത്തും. സമരവും ചര്‍ച്ചയും തുടരുമെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. എല്ലാ കര്‍ഷക സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

വിദഗ്ധ സമിതി രൂപവത്ക്കരിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങളെ ചെറുതായി കാണുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ പ്രതികരിച്ചു.

Latest