Pathanamthitta
കള്ളപ്പണം വെളുപ്പിക്കുന്നത് പിണറായി സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയാക്കി മാറ്റി: പി കെ കൃഷ്ണദാസ്

പത്തനംതിട്ട | കള്ളപ്പണം വെളുപ്പിക്കുന്നത് പിണറായി സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയാക്കി മാറ്റിയെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. പത്തനംതിട്ടപ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്എഫ്ഇ, കിഫ്ബി, ഉരാളുങ്കല്‍ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളെ ഇതിനായുള്ള ഏജന്‍സികളായും സര്‍ക്കാര്‍ നിയോഗിച്ചു. പ്രകടനപത്രികയില്‍ പറയാത്തതും ചെയ്തു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സത്യസന്ധമാണ് എന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ സിപിഎം എതിര്‍ത്തത് എന്തിനാണെന്നും ഇപ്പോള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ടിരക്കുന്നു. അടുത്ത പ്രകടന പത്രികയില്‍ ഈ കള്ളപ്പണം വെളുപ്പിക്കുന്നത് തങ്ങളുടെ ഔദ്യോഗിക പരിപാടിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ സിപിഎം തയ്യാറാവണം. കെഎസ്എഫ്ഇയില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. പിണറായിസര്‍ക്കാര്‍ ഒരുഅധോലോകസംഘമായുംതട്ടിപ്പ് സംഘമായും അധ:പ്പതിച്ചു കഴിഞ്ഞതായും കൃഷ്ണദാസ് ആരോപിച്ചു.