Eranakulam
വൈറ്റിലക്കടുത്ത് കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ മരിച്ചു

കൊച്ചി | എറണാകുളം വൈറ്റിലക്കടുത്ത് കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്തു നിന്ന് വയനാട്ടിലേക്കു പോയ ബസാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍ പെട്ടത്.
നിയന്ത്രണം വിട്ട ബസ് മീഡിയനില്‍ കയറി മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----