Covid19
രാജ്യത്തെ കൊവിഡ് കേസുകള്‍ 94 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ഇതിനകം വൈറസ് ബാധിച്ചവരുടെ എണ്ണം 94 ലക്ഷത്തിലേക്ക് എത്തുകയാണ്. കൃത്യമായി പറഞ്ഞാല്‍ 93,92,920 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 41,810 കേസുകളും 496 മരണവും രാജ്യത്തഉണ്ടായി. 1,36,696 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.
നിലവില്‍ 4,53,956 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94 ശതമാനത്തിന് മുകളിലാണ്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യു എസില്‍ 1,36,10,357 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
---- facebook comment plugin here -----