Connect with us

Kerala

ചെമ്പൂച്ചിറ സ്‌കൂള്‍ നിര്‍മാണ ക്രമക്കേട്; വകുപ്പ്തല അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം |  ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ഷാജഹാനാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിലാണ് വ്യാപകമായ അപാകത കണ്ടെത്തിയത്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് അടര്‍ന്നുവീഴുകയാണ്. ഇടക്ക് പെയ്ത മഴയില്‍ പുത്തന്‍ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്. എന്നാല്‍ ഇവിടെ നിര്‍മാണം പൂര്‍ത്തിയാകുകയോ, കരാറുകാരന് പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.