Kerala
14-ാം തിയതി വരെ സംയമനം പാലിക്കും; മുല്ലപ്പള്ളിക്ക് കെ മുരളീധരന്റെ മറുപടി

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിക്കുന്ന അടുത്തമാസം 14വരെ സംയമനം പാലിക്കുമെന്ന് കെ മുരളീധരന്‍ എം പി. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അല്‍പം സംയമനം പാലിക്കാന്‍ കെ മുരളീധരന്‍ തയ്യാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വടകര മണ്ഡലത്തില്‍ നാളെ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. എതിര്‍പ്പറിയിച്ച കല്ലാമല ഡിവിഷനില്‍ മാത്രമായി പ്രചാരണത്തിന് എത്തല്ല. എന്നാല്‍ പഞ്ചായത്ത് തലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയും ചിഹ്നവും സംബന്ധിച്ച് കെ മുരളീധരന്‍ നേരത്തെ അതൃപതിയറിയിച്ചിരുന്നു. പിന്നാലെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു കെ മുരളീധരന്‍ പൂര്‍ണമായി വിട്ടു നില്‍ക്കുകയായിരുന്നു.