Kerala
കെ എസ് എഫ് ഇ ശാഖകളിലൊരിടത്തും ക്രമക്കേട് നടന്നിട്ടില്ല; പണം ട്രഷറിയിലടക്കേണ്ടതില്ല: മന്ത്രി തോമസ് ഐസക്

ആലപ്പുഴ | കെ എസ് എഫ് ഇ ശാഖകളില്‍ ഒരു ക്രമക്കേടും ഒരിടത്തും നടന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ എസ് എഫ് ഇ ഇടപാടുകള്‍ പൂര്‍ണമായും സുതാര്യമാണ്. ആര്‍ക്ക് എന്ത് അന്വേഷണം വേണമെങ്കിലും നടത്താം.
നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല. കെഎസ്എഫ്ഇയില്‍ വരുന്ന പണം ട്രഷറിയില്‍ അടക്കേണ്ട കാര്യമില്ല. ആ പണം ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. വിജിലന്‍സ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെഎസ്എഫ്ഇ ചെയര്‍മാന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----