Connect with us

Kerala

ലൈഫ് മിഷന്‍ പദ്ധതി: വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ് കോടതിയില്‍

Published

|

Last Updated

കൊച്ചി | വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടു നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ ഐ എ കോടതിയിലാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ ചാറ്റുകള്‍ പരിശോധിക്കാനാണ് വിജിലന്‍സ് നീക്കം നടത്തുന്നത്.