Connect with us

Socialist

'ഈ രീതി അവലംബിച്ചാല്‍ പി എച്ച് ഡി കോപ്പിയടി അവസാനിപ്പിക്കാന്‍ സാധിക്കും'

Published

|

Last Updated

പി എച്ച് ഡി കോപ്പിയടി എന്നും ചര്‍ച്ചാ വിഷയമാണ്. കേരളത്തിലും രാജ്യത്തുമെല്ലാം ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പി എച്ച് ഡിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കോപ്പിയടി പ്രശ്‌നം ഒഴിവാക്കാമെന്ന് പറയുന്നു കലിക്കറ്റ് സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരനുമായ കെ ഷെറീഫ്.

സിനോപ്‌സിസ് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ വിശദമായ പരിശോധനക്കും ക്രോസ് വിസ്താരത്തിനും വിധേയരാക്കിയാല്‍ ഗവേഷണം നടത്താനും പുതുതായി എന്തെങ്കിലും പറയാനും കഴിയുന്നവരെ മാത്രം തിരഞ്ഞെടുക്കാനാകും. ഇതിലൂടെ കോപ്പിയടി പ്രശ്‌നങ്ങള്‍ പരിഹരിക്കാം. എന്നാല്‍ ഇത്തരം പരിശോധനകളും ക്രോസ് വിസ്താരവും നടത്താന്‍ മാത്രം വിവരം തിരഞ്ഞെടുക്കുന്ന കമ്മിറ്റിക്ക് ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഓരോ ഗവേഷണ പ്രബന്ധവും പോകേണ്ടത് ആ മേഖലയില്‍ വലിയ പഠനങ്ങള്‍ നടക്കുന്ന ലോകത്തെ വലിയ സ്ഥാപനങ്ങളിലേക്കാണെന്നും അദ്ദേഹം കുറിച്ചു. സാംസ്‌കാരിക പഠനത്തിലെ ഒരു തീസീസ് ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ എത്തിയാല്‍ പ്ലേജിയറിസം സോഫ്റ്റ് വേര്‍ ഇല്ലാതെതന്നെ മോഷണം കൈയോടെ പിടികൂടാന്‍ അവിടെ വിദഗ്ധരുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റിന്റെ പൂര്‍ണരൂപം:

 

Latest