National
ഹോട്ടലുകളുടെ സ്റ്റാര്‍ പദവിക്കായി കോഴ; കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

ചെന്നൈ | നക്ഷത്ര പദവിക്കായി ഹോട്ടലുടമകളില്‍നിന്ന് കോഴ വാങ്ങിയ കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പഴനിയിലായിരുന്നു അറസ്റ്റ്. 7 ലക്ഷം രൂപ കണ്ടെടുത്തു. തമിഴ്‌നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ 31 ലക്ഷം രൂപ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യ ടൂറിസം ചെന്നൈ റീജിണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്‌സിനും കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സിബിഐ ഇദ്ദേഹത്തിന്‍രെ കാര്‍ തടഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ റെയ്ഡ് നടത്തി. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
---- facebook comment plugin here -----