Connect with us

National

കൊവിഡ് ചികിത്സയിലിരിക്കെ രാജസ്ഥാന്‍ ആരോഗ്യമന്ത്രി ആശുപത്രിയില്‍ പരിശോധനക്കിറങ്ങി

Published

|

Last Updated

ജയ്പൂര്‍ |  കൊവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെ ആശുപത്രിയിലെ മറ്റ് വാര്‍ഡുകളില്‍ പരിശോധനക്കിറങ്ങി രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി. രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മയാണ് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആശുപത്രിയില്‍ പരിശോധന നടത്തിയത്.

തിങ്കളാഴ്ചയാണ് രഘു ശര്‍മയെ ആര്‍യുഎച്ച്എസ് ( രാജസ്ഥാന്‍ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സര്‍വീസസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇദ്ദേഹം ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയായിരുന്നു. വാര്‍ഡുകളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും നിലവില്‍ ലഭിക്കുന്ന ചികിത്സയെക്കുറിച്ചും ഇദ്ദേഹം ചോദിച്ചറിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, മന്ത്രിക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.