International
ആംഗേല മെര്‍ക്കലിന്റെ ഓഫീസ് ഗേറ്റിലേക്ക് കാര്‍ ഇടിച്ചു കയറ്റി; അക്രമി പിടിയില്‍

ബെര്‍ലിന്‍ | ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ബെര്‍ലിനിലെ ഓഫീസിന് മുന്നില്‍ അക്രമി കാര്‍ ഇടിച്ചുകയറ്റി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഓഫീസിന്റെ ഗേറ്റിനു നേര്‍ക്കാണ് മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ ഇടിപ്പിച്ചത്.
കാറിന്റെ ഒരുവശത്ത് ആഗോളവല്‍ക്കരണ രാഷ്ട്രീയം നിര്‍ത്തുക എന്നും മറുവശത്ത് കുട്ടികളുടെയും വൃദ്ധരുടെയും കൊലയാളികളാണ് നിങ്ങള്‍ എന്നും എഴുതിയിരുന്നതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അക്രമം നടന്ന് ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി വാഹനം ഓടിച്ചിരുന്ന ആളെ പോലീസ് പിടികൂടി. ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----