Kerala
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മിഷനും അപ്പീല്‍ നല്‍കി

കൊച്ചി | കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അധ്യക്ഷസ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവിനെതിരെ സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്ത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെതിരെ സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹരജി ഡിവിഷന്‍ ബെഞ്ച് അടുത്ത ബുധനാഴ്ച പരിഗണിക്കും.
ഹൈക്കോടതിയുടെ ഉത്തരവ്, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഉള്ള ഇടപെടലാണെന്ന് ഹരജികളില്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ച ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അപ്പീലിലുണ്ട്.
---- facebook comment plugin here -----