Connect with us

Techno

കവിതയെഴുതാനും ഇനി ഗൂഗ്ള്‍ സഹായിക്കും

Published

|

Last Updated

ന്യൂയോര്‍ക്ക് | കവിതയെഴുതാന്‍ സഹായിക്കുന്ന സംവിധാനം വികസിപ്പിച്ച് ഗൂഗ്ള്‍. അമേരിക്കയിലെ പ്രശസ്ത കവികളുടെ ശൈലിയില്‍ വരികള്‍ ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. വേഴ്‌സ് ബൈ വേഴ്‌സ് എന്നാണ് ഇതിന്റെ പേര്.

നിര്‍മിത ബുദ്ധി (എ ഐ) അടിസ്ഥാനത്തിലാണ് വേഴ്‌സ് ബൈ വേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണാത്മകമായി സഹായിക്കുന്ന പ്രചോദിപ്പിക്കുന്ന സംവിധാനമാണിതെന്നും ഒരിക്കലും പകരക്കാരനല്ലെന്നും ഗൂഗ്ള്‍ അറിയിച്ചു. ഏത് കവിയുടെ ശൈലിയാണോ ആഗ്രഹിക്കുന്നത് ആദ്യമത് തിരഞ്ഞെടുക്കണം.

കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്ന് എമിലി ഡിക്കിന്‍സണ്‍, വാള്‍ട്ട് വിറ്റ്മാന്‍, എഡ്ഗര്‍ അലന്‍ പോ, എച്ച് ഡബ്ല്യു ലോംഗ്‌ഫെലോ അടക്കമുള്ള കവികളുടെ ശൈലി തിരഞ്ഞെടുക്കാം. മൂന്ന് കവികളെയാണ് തിരഞ്ഞെടുക്കാന്‍ സാധിക്കുക. തുടര്‍ന്ന് ആദ്യവരി ഉപയോക്താവ് എഴുതണം. തുടര്‍ന്നുള്ള വരികള്‍ ചിട്ടപ്പെടുത്താനാണ് വേഴ്‌സ് ബൈ വേഴ്‌സ് സഹായിക്കുക.

Latest