Kerala
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി, പൊതുതാത്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടിയെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഒക്ടോബറിലാണ് തള്ളിയത്. ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇത്തരമൊരു ഹരജി നല്‍കിയതിലെ സാധുതയാണ് കോടതി ചോദ്യം ചെയ്തത്.
---- facebook comment plugin here -----