International
ബൈഡന് അധികാര കൈമാറ്റത്തിനുള്ള നടപടിക്ക് ട്രംപിന്റെ നിര്‍ദേശം

വാഷിംഗ്ടണ്‍ | തിരഞ്ഞെടുപ്പിന് ശേഷവും തോല്‍വി സമ്മതിക്കാതെ പിടിച്ചുനിന്ന ഡൊണാള്‍ ട്രംപ് ഒടുവില്‍ കീഴടങ്ങുന്നു. യു എസ് പ്രസിഡന്റിന്റെ അധികാരം ജോ ബൈഡന് കൈമാറി വൈറ്റ്ഹൗസിന്റെ പിടിയിറങ്ങാന്‍ ട്രംപ് നടപടി തുടങ്ങി. അധികാരം കൈമാറ്റത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.
ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ്അഡ്മിനിസ്ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെരാഷ്ട്രിയ സമ്മര്‍ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും പരാജയം സമ്മതിക്കില്ലെന്നും പറഞ്ഞ് ട്രംപ് അധികാരത്തില്‍ തുടര്‍ന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാകുകയായിരുന്നു. ട്രംപിന്റെ തോല്‍വി സമ്മതിക്കാത്ത അണികള്‍ തെരുവില്‍ ആക്രമണവും അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാന്‍ സന്നദ്ധത അറിയിച്ചത്. ട്രംപിന്റെ തീരുമാനത്തെ ബൈഡന്‍ ക്യാമ്പ് സ്വാഗതം ചെയ്യുകയും ചെയ്തു.