പഞ്ചനക്ഷത്ര സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ഗുലാംനബി ആസാദ്

Posted on: November 22, 2020 6:48 pm | Last updated: November 22, 2020 at 6:48 pm

ന്യൂഡല്‍ഹി |  പഞ്ചനക്ഷത്ര സംസ്‌കാരം കൈവെടിയാതെ കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് . സാധാരണക്കാരുമായുള്ള ബന്ധങ്ങള്‍ കോണ്‍ഗ്രസിന് നഷ്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേതാക്കള്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയാല്‍ ഇവര്‍ ആദ്യം ചെയ്യുക പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ബുക്ക് ചെയ്യുകയാണെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

ദേശീയ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഗുലാം നബി ആസാദിന്റ പ്രതികരണം.