Connect with us

National

അസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അത്യാസന്ന നിലയില്‍

Published

|

Last Updated

ഗുവാഹത്തി | അസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ആരോഗ്യ നില വഷളായി. വിവിധ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. അബോധാവസ്ഥയിലാണുള്ളത്. ശ്വാസോച്ഛ്വാസം ചെയ്യാന്‍ പ്രയാസപ്പെടുന്നതായും അസാം ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

കൊവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നവംബര്‍ രണ്ടിനാണ് ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലാണ് കഴിയുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ആരോഗ്യ നില വഷളായത്.

അടുത്ത 48- 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡയാലിസിസ് ചെയ്യാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. 86കാരനായ ഗൊഗോയ് സംസ്ഥാനത്ത കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് കൂടിയാണ്.

Latest